Today: 31 Mar 2026 GMT   Tell Your Friend
Advertisements
ജര്‍മ്മനിയിലെ ട്രെയിനുകളില്‍ വര്‍ദ്ധിച്ച ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്റേറഷനുകളില്‍ പുതിയ സുരക്ഷാ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നു
ബര്‍ലിന്‍: വീസ്ബാഡന്‍ (ഹെസ്സന്‍): ജര്‍മ്മനിയിലെ ട്രെയിനുകളിലും റെയില്‍വേ സ്റേറഷനുകളിലും സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി വിപ്ളവകരമായ മാറ്റത്തിനൊരുങ്ങി ഹെസ്സന്‍ സംസ്ഥാനം. ലണ്ടന്‍, പാരിസ് തുടങ്ങിയ നഗരങ്ങളിലെ മാതൃകയില്‍, ടിക്കറ്റുള്ളവര്‍ക്ക് മാത്രം പ്ളാറ്റ്ഫോമിലേക്ക് പ്രവേശനം നല്‍കുന്ന 'എന്‍ട്രി ബാരിയറുകള്‍' (Drehkreuze/Gates) സ്ഥാപിക്കുമെന്ന് ഹെസ്സന്‍ ഉപമുഖ്യമന്ത്രി കാവെ മന്‍സൂരി പറഞ്ഞു.

കഴിഞ്ഞ കാലങ്ങളില്‍ ജര്‍മ്മനിയിലെ ട്രെയിനുകളില്‍ നടന്ന അക്രമാസക്തമായ സംഭവങ്ങളാണ് ഇത്തരമൊരു ആലോചനയ്ക്ക് കാരണം. കൈസര്‍ലൗട്ടേണ്‍ (ഗമശലെൃഹെമൗലേൃി) റൂട്ടില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്തയാള്‍ 36 വയസ്സുകാരനായ ടിക്കറ്റ് പരിശോധകനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തിയത് ജര്‍മ്മനിയെ നടുക്കിയിരുന്നു.

പുതിയ നിര്‍ദ്ദേശം ഇങ്ങനെ:

ടിക്കറ്റ് സ്കാനിംഗ്: വിമാനത്താവളങ്ങളിലേതു പോലെ ക്യു.ആര്‍ കോഡോ (QR Code) ബാര്‍കോഡോ സ്കാന്‍ ചെയ്താല്‍ മാത്രം തുറക്കുന്ന ഓട്ടോമാറ്റിക് ഗേറ്റുകള്‍ പ്ളാറ്റ്ഫോമുകളുടെ പ്രവേശന കവാടത്തില്‍ സ്ഥാപിക്കും.
ടിക്കറ്റില്ലാത്തവര്‍ക്ക് വിലക്കുണ്ടാവും.

ഫ്രാങ്ക്ഫര്‍ട്ട് മോഡല്‍: ജര്‍മ്മനിയിലെ ഏറ്റവും തിരക്കേറിയ ഫ്രാങ്ക്ഫര്‍ട്ട് മെയിന്‍ സ്റേറഷന്‍, എസ്~ബാന്‍ (SBahn), യു~ബാന്‍ (UBahn) സ്റേറഷനുകള്‍ എന്നിവിടങ്ങളില്‍ ഈ സംവിധാനം നടപ്പിലാക്കും.
ലണ്ടനിലെ വാട്ടര്‍ലൂ സ്റേറഷന്‍, പാരിസിലെ ഗാരെ ഡു നോര്‍ഡ്, മാഡ്രിഡ് എന്നിവിടങ്ങളില്‍ ദശകങ്ങളായി ഈ സംവിധാനം നിലവിലുണ്ട്. എന്നാല്‍ ജര്‍മ്മനിയില്‍ ആര്‍ക്കും എളുപ്പത്തില്‍ ട്രെയിനുകളില്‍ കയറാന്‍ കഴിയുന്ന രീതിയാണ് ഇപ്പോഴുള്ളത്.
നിലവില്‍ ജര്‍മ്മനിയില്‍ ടിക്കറ്റ് എടുക്കാതെ തന്നെ പ്ളാറ്റ്ഫോമില്‍ കയറാനും ട്രെയിനില്‍ ഇരിക്കാനും സാധിക്കും. എന്നാല്‍ പുതിയ നിര്‍ദ്ദേശപ്രകാരം:

ഡിജിറ്റല്‍ ടിക്കറ്റ് നിര്‍ബന്ധം: നിങ്ങളുടെ മൊബൈലിലെ DB Navigator ആപ്പിലെ ക്യു.ആര്‍ കോഡോ അല്ലെങ്കില്‍ പേപ്പര്‍ ടിക്കറ്റോ സ്കാന്‍ ചെയ്താല്‍ മാത്രമേ പ്ളാറ്റ്ഫോമിലേക്ക് പ്രവേശിക്കാന്‍ കഴിയൂ.

ടിക്കറ്റില്ലാത്തവര്‍ക്ക് പിഴയുണ്ടാവും.
റെയില്‍വേ സ്റേറഷനുകളിലെ സുരക്ഷാ ചുമതല ഫെഡറല്‍ പോലീസിനാണ്. ജര്‍മ്മനിയില്‍ കൂടി ഇത് വരുന്നതോടെ സ്റേറഷനുകളിലെ തിരക്ക് നിയന്ത്രിക്കാനും അനധികൃത പ്രവേശനം തടയാനും സാധിക്കും.

ചുരുക്കത്തില്‍ ജര്‍മ്മനിയിലെ റെയില്‍വേ കൂടുതല്‍ ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാറുകയാണ്. ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്ന ശീലം ഇനി ജര്‍മ്മനിയില്‍ നടക്കില്ല എന്ന് മാത്രമല്ല, അത് കനത്ത പിഴയ്ക്കും നിയമനടപടികള്‍ക്കും കാരണമാകും.
- dated 31 Mar 2026


Comments:
Keywords: Germany - Otta Nottathil - new_regulation_train_stations_entrance_germany_drehkreuz_gate Germany - Otta Nottathil - new_regulation_train_stations_entrance_germany_drehkreuz_gate,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ബര്‍ലിനില്‍ സിറിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ചാന്‍സലര്‍ മെര്‍സ് ; 80 ശതമാനം സിറിയക്കാരും മടങ്ങണമെന്നു ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സില്‍ സമൂല പരിഷ്ക്കാരങ്ങള്‍ Recent or Hot News
ജര്‍മ്മനിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വിഹിതം കുതിച്ചുയരും; രക്ഷപെടാന്‍ 15 ശതകോടി യൂറോയുടെ വന്‍ വെട്ടിക്കുറയ്ക്കലുമായി മെര്‍സ് സര്‍ക്കാര്‍
പ്രവാസി കുടുംബങ്ങളെ ബാധിക്കും
വിദ്യാര്‍ത്ഥികളെ ബാധിക്കും

ജീവിത പങ്കാളിയ്ക്കുള്ള
സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ നിര്‍ത്തലാക്കും
Krankengeld തുടര്‍ന്നു വായിക്കുക
മലയാളികള്‍ക്ക് അനുഗ്രഹമാവും ജര്‍മ്മനിയിലെ പെന്‍ഷന്‍ പുതിയ പരിഷ്കാരം മലയാളികള്‍ക്ക് അനുഗ്രഹമാവും Recent or Hot News

ജര്‍മ്മനിയില്‍ പുതിയ പെന്‍ഷന്‍ പദ്ധതിയ്ക്ക് സര്‍: റീസ്ററര്‍ (ഞശലലെേൃ) നിര്‍ത്തലാക്കുന്നു; സമ്പാദ്യത്തിന് സര്‍ക്കാര്‍ വക വന്‍ തുക തുടര്‍ന്നു വായിക്കുക
ജര്‍മ്മനിയിലെ ആശുപത്രിയില്‍ നിന്ന് ടിക് ടോക് ലൈവ്: മലയാളി നഴ്സുമാര്‍ ശ്രദ്ധിയ്ക്കുക Recent or Hot News
രോഗിയുടെ വിരല്‍ അറുത്തുമാറ്റുമെന്ന് പരിഹാസം; മലയാളി നഴ്സുമാര്‍ക്കും ജീവനക്കാര്‍ക്കും മുന്നറിയിപ്പ് ... തുടര്‍ന്നു വായിക്കുക
ജര്‍മനിയില്‍ എഎഫ്ഡി കരുത്താര്‍ജ്ജിച്ച് സിഡിയുവിനൊപ്പം എത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
നേവിഗസില്‍ കുരിശിന്റെ വഴി ഭക്തിനിര്‍ഭരമായി; യുവജനങ്ങളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us